കീശ കീറാതെ ഇപ്പോൾ ഫ്ലൈറ്റ് ബുക്ക് ചെയ്യാം ; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ചെയ്യേണ്ടത്

For full experience, Download our mobile application:
Get it on Google Play

2023 അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമാണ് ബാക്കി. ക്രിസ്തുമസും ന്യൂയറുമൊക്കെ വരാനിരിക്കുകയാണ്. ഈ സമയത്താണല്ലോ വിദേശത്ത് ഉള്ളവർ നാട്ടിലേക്ക് വരാറുള്ളത്. എല്ലാവരും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന തിരക്കിലായിരിക്കും. എന്നാൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്തിടുന്നതാണോ ലാഭം അതോ യാത്ര ചെയ്യാനുള്ള ദിവസത്തോട് അടുത്ത് ചെയ്താലാണോ നല്ലത് എന്ന കൺഫൂഷ്യനിലാണ് മിക്കവാറും ആളുകൾ. എന്നാൽ ഈ കൺഫ്യൂഷൻ മാറ്റാൻ ​ഗൂ​ഗിളിന്റെ ഏറ്റവും പുതിയ ഫീച്ചറായ ​ഗൂ​ഗിൾ ഫ്ലൈറ്റ്സിന് കഴിയുമെന്നാണ് പറയുന്നത്.

ഗൂ​ഗിൾ പറയുന്നത് അനുസരിച്ച് ചെലവ് കുറഞ്ഞ വിമാന യാത്രയ്ക്ക് ഏറ്റവും നല്ലത് ആഴ്ചയുടെ മാധ്യത്തിൽ ഉള്ള ദിവസങ്ങൾ ആയിരിക്കും. വാരാവന്ത്യങ്ങളിൽ ടിക്കറ്റിന് പൊതുവേ ടിക്കറ്റ് വില കൂടും. ഞായറാഴ്ചയാണ് ഏറ്റവും ചെലവേറിയ ദിവസം. തിങ്കൾ മുതൽ ബുധൻ വരെ പുറപ്പെടുന്ന ഫ്ലൈറ്റുകൾക്ക് വാരാന്ത്യ ഫ്ലൈറ്റുകളെക്കാൽ 12 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വില കുറവാണ്. നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് പകരം ഒരു ലേഓവർ ഫ്ലൈറ്റ് ബുക്ക് ചെയ്താൽ ഏകദേശം 20 ശതമാനം ലാഭിക്കുകയും ചെയ്യാം. വിമാന ടിക്കറ്റുകൾ എളുപ്പത്തിലും ചെലവ് കുറ‍ഞ്ഞ നിരക്കിലും ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്ന ​ഗൂ​ഗിളിന്റെ എയർലൈൻ ഫീച്ചറാണ് ​ഗൂ​ഗിൾ ഫ്ലൈറ്റ്സ്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുിള്ള ശരിയയാ സമയം എപ്പോഴാണ് എന്ന് യാത്രക്കാരെ അറിയിക്കും. ഇത് വരെയുള്ള ബുക്കിം​ഗിന്റെ സ്ഥിതി വിവരക്കണക്ക് പിരശോധിച്ചാണ് ​ഗൂ​ഗിൾ ഇതിന് സഹായിക്കുന്നത്.​ഗൂ​ഗിളിലെ വിവരങ്ങൾ അനുസരിച്ച് നിരക്ക് ഏറ്റവും കുറവുള്ള സമയം നോക്കി ടിക്കറ്റ് എടുത്ത ശേഷം യാത്രാ തീയതിക്ക് മുമ്പ് ഇതിന്റെ നിരക്ക് വീണ്ടും കുറയുികയാണെങ്കിൽ ഉപയോക്താവിന് ഉണ്ടായ നഷ്ടം കമ്പനി ​ഗൂ​ഗിൾ പേ വഴി തിരികെ നൽകും എന്നാണ് പറയുന്നത്. ഈ സേവനം യു എസിൽ പരീക്ഷണാടിസ്ഥാനത്തിൽ ​ഗൂ​ഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ആളുകൾ ക്രിസ്തുമസ് അവധിക്കാലത്താണ് ഇനി ടിക്കറ്റ് എടുക്കാൻ തിരക്ക് കൂടുന്നത്. ഒക്ടോബർ ആദ്യം ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ കിട്ടുമെന്നാണ് ​ഗൂ​ഗിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....