വര്‍ക്ക് ഫ്രം ഹോം സജീവമായതോടെ ലാപ്‌ടോപ്പുകളും ഉപയോഗവും വര്‍ധിച്ചു. ഇത് വഴക്കവും കാര്യക്ഷമതയും വളര്‍ത്തുന്നു എന്നാണ് പല തൊഴില്‍ വിപണികളും പറയുന്നത്. എന്നാല്‍ അമിതമായി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ ലാപ്ടോപ്പുകള്‍ എങ്ങനെ പിടിക്കുന്നു എന്നത് പോലും ഇതിന് കാരണമാണ്. മിക്കപ്പോഴും ലാപ്‌ടോപ് മടിയില്‍ വെച്ച് കുനിഞ്ഞ് പ്രവര്‍ത്തിപ്പിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പതിവായി ചെയ്താല്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്നത്തെ ലോകത്ത് ലാപ്ടോപ്പുകളുടെ പ്രാധാന്യം കേവലം സൗകര്യത്തിന് അപ്പുറം വ്യാപിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാതെ അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് അറിയേണ്ടത് പ്രധാനമാണ്. ഏറെ നേരം ജോലി ചെയ്യുമ്പോള്‍ ലാപ്‌ടോപ്പുകള്‍ ചൂടാകും. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം ചെയ്യും. അവ ഒരു പ്രത്യേക തരത്തിലുള്ള ചര്‍മ്മ കാന്‍സറിന് കാരണമായേക്കാം എന്നാണ് പറയപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ അടുത്ത് വെച്ചാല്‍ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ മറ്റ് തരത്തിലുള്ള ക്യാന്‍സര്‍ വരാനും സാധ്യതയുണ്ട്.
ലാപ്ടോപ്പ് എല്ലായ്പ്പോഴും മടിയില്‍ വെച്ചാല്‍ നിങ്ങളുടെ മുതുകും കഴുത്തും വേദനിച്ചേക്കാം. ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ അത് ഒരു മേശയിലോ സ്റ്റാന്‍ഡിലോ വെക്കുക. ലാപ്ടോപ്പ് കൂടുതലായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം ബുദ്ധിമുട്ടായിരിക്കും എന്ന് ചില അനൗദ്യോഗിക പഠനങ്ങള്‍ പറയുന്നു. കമ്പ്യൂട്ടറുകള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് ഗര്‍ഭിണികള്‍ക്കും വയറ്റിലെ കുഞ്ഞുങ്ങള്‍ക്കും ദോഷകരമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ലാപ്ടോപ്പില്‍ നിന്നുള്ള വെളിച്ചം മുഖത്തടിക്കുന്നത് ഉറക്കത്തെ ബാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ലാപ്ടോപ്പ് മടിയില്‍ വെക്കരുത്. പകരം ഒരു മേശയോ സ്റ്റാന്‍ഡോ ഉപയോഗിക്കുക. ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് അധിക സുരക്ഷ വേണമെങ്കില്‍ ഒരു ലാപ്ടോപ്പ് ഷീല്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുക.