വാഹന പരിശോധന നടത്തുകയായിരുന്ന വനിതാ എസ്‌ഐയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വാഹന പരിശോധന നടത്തുകയായിരുന്ന വനിതാ എസ്‌ഐയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബൈക്കില്‍ വേഗത്തില്‍ പാഞ്ഞ ഇയാളെ വനിത എസ്‌ഐ പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴേ മുക്കാലോടെ വെള്ളിപറമ്പ് ആറാം മൈലിനു സമീപം നടത്തിയ പോലീസ് പരിശോധനയ്ക്കിടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന വനിതാ എസ്‌ഐയെ കണ്ട് ഷെറില്‍ ബൈക്ക് നിര്‍ത്തുകയും തുടര്‍ന്ന് എസ്‌ഐക്കു നേരെ പതിയെ ഓടിച്ചെത്തി മോശമായി പെരുമാറിയ ശേഷം ബൈക്ക് ഓടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

ആദ്യത്തെ നടുക്കം മാറിയ എസ്‌ഐ ഉടന്‍ തന്നെ ജീപ്പില്‍ ഷെറിലിനെ പിന്തുടര്‍ന്നു. ഒരു കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നു ബൈക്കിനു കുറുകെ ജീപ്പ് നിര്‍ത്തി ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. മെഡിക്കല്‍ കോളജ് സിഐ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ഷെറിലിനെ ചോദ്യം ചെയ്തു. ഇയാള്‍ നേരത്തെ അബ്കാരി കേസില്‍ പ്രതിയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...