കൊച്ചി : എറണാകുളം പനമ്പള്ളി നഗറില്‍ തോക്ക് ചൂണ്ടി ഭീഷണി. പ്രതിയെ പോലീസ് പിടികൂടി. കോതമംഗലം സ്വദേശി ജുവലാണ് പിടിയിലായത്. ഇയാളില്‍ നിന്ന് എയര്‍ പിസ്റ്റള്‍ പിടിച്ചെടുത്തു.
ഇന്ന് രാവിലെ 11നാണ് സംഭവം. ഇവിടുത്തെ പാര്‍ക്കില്‍ വച്ച് ഒരു സംഘത്തിനു നേരെ യുവാവ് തോക്ക് ചൂണ്ടുകയായിരുന്നു. ലഹരി മരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തോക്ക് ചൂണ്ടിയതെന്ന് പോലീസ് പറഞ്ഞു.