‘പുലര്‍ച്ചെവരെ റിപ്പോര്‍ട്ടിന് കാത്തിരുന്നു’ ; ലഖിംപുര്‍ കേസില്‍ യുപി സര്‍ക്കാരിനേതിരേ സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുർ ഖേരി സംഘർഷത്തിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് അതൃപ്തി പ്രകടമാക്കിയത്.

റിപ്പോർട്ടിനായി തങ്ങൾ കഴിഞ്ഞ ദിവസം രാത്രി ഒരു മണിവരെ കാത്തിരുന്നു. ഒന്നും ലഭിച്ചില്ല. കേസ് പരിഗണിക്കുന്ന അവസാന നിമിഷം റിപ്പോർട്ട് സമർപ്പിച്ചാൽ എങ്ങനെയാണ് ഇത് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിൽ ഖേദം പ്രകടിപ്പിച്ച ഉത്തർപ്രദേശിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തങ്ങൾക്ക് ഇപ്പോഴാണ് റിപ്പോർട്ട് ലഭിച്ചതെന്ന് വ്യക്തമാക്കി.

34 സാക്ഷികളെ വിസ്തരിച്ചുവെന്ന് പറഞ്ഞിട്ട് നാല് പേരുടെ മൊഴികൾ മാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ദസറ അവധി കാരണം കോടതികൾ അടച്ചിട്ടതിനാലാണ് മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതെന്ന് സാൽവേ പറഞ്ഞു. ക്രിമിനൽ കോടതികൾക്ക് അവധിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സെക്ഷൻ 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തൽ വളരെ പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിങ്ങൾ ഇത് വെച്ചുനീട്ടുകയാണെന്ന തോന്നൽ ഞങ്ങൾക്കുണ്ട്. അതില്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യുപി പോലീസിനോടായി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹിമ കോലി ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങളടങ്ങിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കോടതി യുപി സർക്കാരിന് സമയം നൽകി. കേസ് 26-ന് വീണ്ടും പരിഗണിക്കും. കോടതിയുടെ പരിഗണനക്ക് വരുന്നതിന് മുമ്പുതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...