നെല്ലിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

നെല്ലിക്കൽ : ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് മുതൽ 11 വരെ നടക്കും. ചേപ്പാട് ഹരിശങ്കർ യജ്ഞാചാര്യനും ശംഭുതിരുമേനി യജ്ഞഹോതാവും ചവറ ഉദയൻ, മുഹമ്മ രജീഷ് എന്നിവർ യജ്ഞപൗരാണികരുമാണ്. എന്നും രാവിലെ ഗണപതിഹോമം, ഉച്ചയ്ക്ക് സപ്താഹസദ്യ ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 8-നും 8.50-നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരുടെ നേതൃത്വത്തിൽ കൊടിയേറ്റ്. ഒമ്പതിന് ഭാഗവത പാരായണം. 5-ന് രാവിലെ 7. 30 മുതൽ ഭാഗവത പാരായണം. 11-ന് നരസിംഹാവതാരം. വൈകിട്ട് 7-ന് ഭജന. 9-ന് കടപ്ര മലയച്ചൻ തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിര.

6-ന് രാവിലെ 11-ന് ശ്രീകൃഷ്ണാവതാരം. വൈകിട്ട് 8.30-ന് മാനസജപലഹരി. 7-ന് രാവിലെ 9 -ന് മൃത്യുഞ്ജയഹോമം. 10-ന് ഗോവിന്ദപട്ടാഭിഷേകം. വൈകിട്ട് 8.30-ന് കോയിപ്രം ശ്രീകൃഷ്ണ ബാലഗോകുലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ ഗോകുലരാവ്. 8-ന് രാവിലെ 11-ന് രുക്മിണി സ്വയംവരം. 9.30-ന് കോയിപ്രം തപസ്യ തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിര. 9-ന് രാവിലെ 11-ന് കുചേലസദ്ഗതി. 9.30-ന് നാമസങ്കീർത്തനം, ചിലമ്പൊലി ഡാൻസ്. 10-ന് രാവിലെ 11.30-ന് ഗുരുവായൂരപ്പ ദർശനം. 3.30-ന് അവഭൃഥസ്നാന ഘോഷയാത്ര. വൈകിട്ട് 7-ന് രാജേഷ് നാദാപുരത്തിന്റെ ഹിന്ദുധർമ്മ പ്രഭാഷണം. 8.30-ന് ചെങ്ങന്നൂർ ഗൗരിശങ്കരം ഭജൻസിന്റെ സംഗീതാർച്ചന. 11-ന് രാവിലെ 9.30 -കലശം. 10.30-ന് ഓട്ടൻതുള്ളൽ. വൈകീട്ട് 5.30-ന് എഴുന്നള്ളത്തും ഘോഷയാത്രയും. രാത്രി 10-ന് കളമെഴുത്തും പാട്ടും. 11.30-ന് ഗാനമേള. വെളുപ്പിന് നാലിന് കൊടിയിറക്കും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ ഹരികുമാർ കാവിപുരയിൽ, സി.ആർ. രാജകുമാർ ദേവിവിലാസം, രോഹിത് വി.പിള്ള കാരയ്ക്കൽ എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...