തിരുവല്ല : നിരണം സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരണം ഒറ്റ വേലില്‍ രഘുവിന്‍െറ മകന്‍ സൂരജ് (28) നെയാണ് വീടിന് സമീപത്തെ മരത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരജിനെ കാണാനില്ലെന്ന വിവരം വാര്‍ഡ് മെമ്പര്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പുളിക്കീഴ് പോലീസില്‍ അറിയിച്ചിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് എസ്.ഐ പറഞ്ഞു. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സൂരജ് അടുത്ത കാലത്താണ് നാട്ടില്‍ മടങ്ങിയെത്തിയത്. മാതാവ്: ഗീത, സഹോദരങ്ങള്‍: രാജേഷ്, റെജിന്‍.