കൊല്ലം : ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് ചോദ്യം ചെയ്ത് ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്. ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷമി സുധീഷിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
ജനുവരി 26-ന് വൈകുന്നേരം ഇതേപേരില്‍ വഴക്കുണ്ടാകുകയും സുധീഷ് വിറക് കഷ്‌ണം എടുത്ത് ഭാര്യയുടെ തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ഇവരുടെ ഒന്നര വയസുളള കുഞ്ഞിനെ എടുത്ത് കാട്ടിലേക്ക് എറിയുകയും ചെയ്‌തു. കട്ടിലിലേക്ക് വീണ കുട്ടിയ്‌ക്ക് പരിക്കുണ്ട്. ജോലിക്ക് പോകണമെന്നും പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ സുധീഷ് തിരികെ എടുത്ത് തരണമെന്നും വഴക്കിനിടെ ഭാര്യ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. അറസ്‌റ്റിലായ സുധീഷിനെ കോടതി റിമാന്റ് ചെയ്‌തു.