ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ച് മുങ്ങിനടന്ന പ്രതിയെ പോലീസ് ചാറ്റുചെയ്ത് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഭാര്യാമാതാവിനെ മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച കേസില്‍ മുങ്ങിനടന്ന പ്രതിയെ പോലീസ് പിടികൂടി. വഴിത്തല ഇരുട്ടുതോട് സ്വദേശി മൂഴിമലയില്‍ അജേഷ് ജേക്കബ്ബാണ് (38) പിടിയിലായത്. കേസുകളില്‍ പ്രതിയായശേഷം മുങ്ങിനടക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. മീന്‍പിടിത്തം ഹോബിയാക്കിയ പ്രതി ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി യുടൂബ് വിഡിയോകള്‍ ചെയ്തിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വിഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം ജില്ലയില്‍നിന്നാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പോലീസ് കണ്ടെത്തി. ഇയാളില്‍നിന്ന് പ്രതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ട് ചെയ്യാന്‍ താല്‍പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റുചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പ്രതിയെ വലയിലാക്കിയത്. തൊടുപുഴ ഡിവൈ.എസ്.പി ജിം പോളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി ബാബു, പ്രൊബേഷനറി എസ്.ഐ നിഖില്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി.എ സനീഷ്, രതീഷ് നാരായണന്‍, ഗണേഷ്, ജിഷ, കെ.വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...