ചവറ : യുവതിയുടെ വീടാക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോയിവിള മേലേഴത്ത് കിഴക്കേതില്‍ വീട്ടില്‍ അനീഷ് (29) ആണ് പോലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി കുടുംബ കോടതിയില്‍ കേസ് നല്‍കിയതിനാണ് ഇയാള്‍ യുവതിയുടെ വീട് ആക്രമിച്ചത്. ഈ മാസം 11ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത് .
അനീഷ് യുവതിയുടെ വീട്ടില്‍ വാതിലും ജനലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത് . തെക്കുംഭാഗം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ വിജയന്, രാജേഷ് എസ്.സി.പി.ഒ ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.