കൊല്ലം : ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പണയംവയ്ക്കാന്‍ വീടിന്റെ പ്രമാണം നല്‍കാത്തതിനാലാണ് യുവാവിന്റെ അതിക്രമം. തവലപ്പുറം സുരേഷ് ഭവനില്‍ സുഭാഷാണ് ഭാര്യ മഞ്ജുവിനെ മര്‍ദിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. മഞ്ജുവിനെ മര്‍ദ്ദിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മ ഭവാനിയുടെ ദേഹത്ത് സുഭാഷ് ചൂടുവെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. സുഭാഷിനെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment