ഫാഷന്‍ ടിവി ഇന്ത്യന്‍ തലവനെ ചോദ്യം ചെയ്യും ; സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബര കപ്പലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് ഫാഷന്‍ ടിവി ഇന്ത്യ തലവനെ മുംബൈ പോലീസ് ചോദ്യം ചെയ്യും. യാത്ര സംഘടിപ്പിച്ചത് ഫാഷന്‍ ടിവി ഇന്ത്യ തലവനായിരുന്നു. അതേസമയം എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അഭിഭാഷകൻ ജയേഷ് വാനിയാണ് മുംബൈ പോലീസിനെ സമീപിച്ചത്. പ്രതികളെ ഭീഷണിപ്പെടുത്തി സമീർ പണം തട്ടുന്നു എന്നാണ് പരാതി. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാംഗഡെയ്ക്ക് എതിരെ മുംബൈ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പോലീസ് സമീർ വാംഗഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. സമീറിനെ ചോദ്യം ചെയ്യാനായി എൻസിബിയുടെ വിജിലൻസ് സംഘവും മുംബൈയിലെത്തിയിട്ടുണ്ട്. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സമീർ വാംഗഡെയ്ക്ക് ഇടനില നിന്നതെന്ന് കരുതുന്ന കിരൺ ഗോസാവിയെ ഇന്നലെ പൂനെ പോലീസ് പിടികൂടിയിരുന്നു. ആര്യൻ അറസ്റ്റിലായതിന് പിന്നാലെ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ കണ്ടെന്നും 18 കോടി ആവശ്യപ്പെട്ടെന്നുമാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയ്ലി വെളിപ്പെടുത്തിയത്.

അതിൽ എട്ട് കോടി സമീർ വാംഗഡെയ്ക്കാണെന്ന് പറയുന്നതും കേട്ടു. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ ​ഗോസാവി രണ്ട് വർഷമായി മുങ്ങി നടക്കുകയായിരുന്നു. ആര്യൻഖാൻ കേസിൽ ഗോസാവിയുടെ സാനിധ്യം മനസിലായതോടെ പൂനെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. തന്‍റെ അംഗരക്ഷകൻ കൂടിയായിരുന്ന പ്രഭാകർ പറയുന്നത് നുണയാണെന്നും ഫോൺകോൾ വിവരങ്ങൾ പരിശോധിക്കണമെന്നും അറസ്റ്റിലാവും മുൻപ് ഗോസാവി ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...