കോ​ട​തി ആ​മീ​നെ​യും പ്രോ​സ​സ​റെ​യും ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ഞ്ചാ​ലും​മൂ​ട് : കു​ടും​ബ​കോ​ട​തി വാ​റ​ന്റ്​ ന​ട​പ്പാ​ക്കാ​ന്‍ വ​ന്ന കോ​ട​തി ആ​മീ​നെയും പ്രോ​സ​സ​റെയും ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. മ​തി​ലി​ല്‍ ന​മ്പാ​ര​ത്ത്മു​ക്കി​ല്‍ വി​ള​യി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് ബാ​ബു (36) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​വ​റ കു​ടും​ബ കോ​ട​തി​യി​ല്‍ അ​ഭി​ഷേ​കി​ന്റെ ഭാ​ര്യ ന​ല്‍കി​യ പ​രാ​തി​യി​ലെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ എ​ത്തി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ഷി​ജു​കു​മാ​റി​നെ​യും കോ​ട​തി ജീ​വ​ന​ക്കാ​ര​നെ​യു​മാ​ണ് അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

അ​ഭി​ഷേ​കി​ന്റെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ളു​ടെ വ​സ്തു​വും വീ​ടും കോ​ട​തി ജ​പ്തി ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ കോ​ട​തി ഉ​ത്ത​ര​വു​മാ​യി എ​ത്തി​യ​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.ദേ​വ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, അ​നി​ല്‍കു​മാ​ര്‍ എ.​എ​സ്.​ഐ മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ന്‍, രാ​ജേ​ഷ്‌​ കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ്​​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...