മലപ്പുറത്ത് 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം ജില്ലയില്‍ പോലീസിന്റെ ലഹരി മരുന്ന് വേട്ട തുടരുക ആണ്. ശനിയാഴ്ച പെരിന്തല്‍മണ്ണ പോലീസ് ആണ് എം ഡി എം എയുമായി യുവാവിനെ പിടികൂടിയത്. 20 ഗ്രാം എംഡിഎംഎ യുമായി പാങ്ങ് ചേണ്ടി സ്വദേശി തൈരനില്‍ അബ്ദുള്‍വാഹിദിനെ (29)യാണ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഈ മേഖലയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ബെംഗളൂരുവില്‍ നിന്നും ഏജന്‍റുമാര്‍ മുഖേന എം ഡി എം എ നാട്ടിലെത്തിച്ചാണ് യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഈ സംഘത്തില്‍ പെട്ട ചിലര്‍ കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ ,കൊളത്തൂര്‍ ടൗണുകളിലും പരിസരങ്ങളിലും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച്‌ സൂചന ലഭിച്ചത്.

തുടര്‍ന്ന് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍,സി.ഐ. സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദുംസംഘവും പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് മാരകശേഷിയുള്ള എംഡിഎംഎ മയക്കുമരുന്നുമായി പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജിന് സമീപം വെച്ച്‌ അബ്ദുള്‍ വാഹിദിനെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...