പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ജില്ലയിലെ കാവനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കാവനൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് വീട്ടില്‍ നിന്നും കാണാതായത്.കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം അരീക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പോലീസ് എറണാംകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി.

കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ പ്രതി മഹീന്ദ്രന് നാട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി മഹീന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്. എച്ച്. ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്. ഐ അമ്മദ്, എ. എസ്. ഐ കബീര്‍, ജയസുധ, സജീര്‍, സ്വയംപ്രഭ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട വല്ലനയിൽ ആണ് സംഭവം. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...