ഉപ്പുതറ : പതിനേഴു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്‌റ്റില്‍. ഉപ്പുതറ മേച്ചേരിക്കട ഓല്‍ത്തറ മാത്യു (21) ആണ് അറസ്‌റ്റിലായത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. നാലു വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തുവരികയും അസ്വസ്‌ഥത കാണിക്കുകയും ചെയ്‌തതോടെ കുട്ടിയും മാതാവും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. ഉപ്പുതറ എസ്.എച്ച്.ഒയുടെ ചുമതലയുള്ള വാഗമണ്‍ സിഐ കെ.സുധീര്‍, എസ്‌ഐമാരായ എബി ടി മാത്യു, സജീവ് അലക്‌സ്, എഎസ്‌ഐ. കെ.എം ഷാജി, എസ്‌സിപിഒമാരായ ജോളി ജോസഫ്, പി.എസ് വിനോദ് എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്‌തു.