പതിനേഴു വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ; യുവാവ്‌ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഉപ്പുതറ : പതിനേഴു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. ഉപ്പുതറ മേച്ചേരിക്കട ഓല്‍ത്തറ മാത്യു (21) ആണ്‌ അറസ്‌റ്റിലായത്‌. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു പോലീസ്‌ പറഞ്ഞു. നാലു വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തുവരികയും അസ്വസ്‌ഥത കാണിക്കുകയും ചെയ്‌തതോടെ കുട്ടിയും മാതാവും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ്‌ എട്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. ഉപ്പുതറ എസ്‌.എച്ച്‌.ഒയുടെ ചുമതലയുള്ള വാഗമണ്‍ സിഐ കെ.സുധീര്‍, എസ്‌ഐമാരായ എബി ടി മാത്യു, സജീവ്‌ അലക്‌സ്‌, എഎസ്‌ഐ. കെ.എം ഷാജി, എസ്‌സിപിഒമാരായ ജോളി ജോസഫ്‌, പി.എസ്‌ വിനോദ്‌ എന്നിവരാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ കോടതി റിമാന്‍ഡു ചെയ്‌തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...