പാല : വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി എക്കണ്ടി വീട്ടില്‍ മുഹമ്മദ് അജ്മലാണ് (21) പോലീസിന്റെ പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കിയ ശേഷം നഗ്ന ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുകയായിരുന്നു.
പാലായിലെ മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്നു മുഹമ്മദ്. ഈ കടയില്‍ പെണ്‍കുട്ടി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എത്തിയിരുന്നു. ഇവിടെ നിന്ന് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ യുവാവ് തുടര്‍ന്ന് വാട്‌സാപ്പിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു. മാസങ്ങളോളം ചാറ്റിങ് തുടര്‍ന്നു. പ്രണയം വളര്‍ന്നതോടെ ഇയാള്‍ പെണ്‍കുട്ടിയെ കെണിയില്‍ പെടുത്തുക ആയിരുന്നു. പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടി ചൈല്‍ഡ് ഫ്രണ്ട്ലി ഓഫിസര്‍ക്ക് വിവരങ്ങള്‍ കൈമാറി.
പാലായില്‍ നിന്നു മുങ്ങിയ പ്രതി വയനാട്ടില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പി ഷാജു ജോസ്, എസ്‌എച്ച്‌ഒ കെ.പി ടോംസണ്‍, എസ്‌ഐമാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ജോജന്‍ ജോര്‍ജ്, ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.