ചുവരുകളില്‍ പോസ്റ്റര്‍ പതിച്ച്‌ യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : റോഡരികിലെ ചുവരുകളില്‍ പോസ്റ്റര്‍ പതിച്ച്‌ യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പാലക്കാട് കുമരനെലൂര്‍ തോട്ടുപുറത്ത് ടി.എസ്. ശ്രീജിനാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയും പോസ്റ്റര്‍ മുഖേനയുമാണ് യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.

എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തുള്ള യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് യുവതിയും ബന്ധുക്കളും പൊന്നാനി പോലീസില്‍ പരാതി നല്‍കി. പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ എസ്.ഐ. കൃഷ്ണലാല്‍, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ.മാരായ സമീര്‍, ഹരികൃഷ്ണന്‍, സി.പി.ഒ. വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...