വയനാട് : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് ബഷിറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്നോവ കാറിന്റെ ബോണറ്റിന്റെയും കാറിനുള്ളിലുമായി 7 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറം എക്സൈസ് ഇന്റലിജന്‍സ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. പ്രതിയെയും പിടികൂടിയ കഞ്ചാവും വാഹനവും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
RECENT NEWS
Advertisment