ഗാംഗ്‌ടോക്ക് : കാമുകി സംസാരിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഡോക്ടറെയും ജീവനക്കാരനെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സിക്കിമിലെ ഗാംഗ്‌ടോക്കിലുള്ള എസ് ടി എന്‍ എം ആശുപത്രിയിലാണ് സംഭവം. തതംഗ്‌ചെന്‍ സ്വദേശിയായ യുവാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസമായി തന്നോട് പിണങ്ങിയിരിക്കുന്ന കാമുകിയെ കാണാനാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. രോഗിയായ ബന്ധുവിന് കൂട്ടിരിക്കുന്ന കാമുകിയെ അനുനയിപ്പിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശം. എന്നാല്‍ സംസാരിക്കുവാനോ കൂടെ പോകാനോ കാമുകി തയ്യാറായില്ല
ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ആശുപത്രിയിലുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റിനെയും ശുചീകരണ തൊഴിലാളിയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ഏറെ നേരം ആശുപത്രിക്കുള്ളില്‍ ചുറ്റിനടന്നതായും പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ തര്‍ക്കത്തിലായിരുന്ന സഹോദരീഭര്‍ത്താവിനെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് കത്തി കൈയില്‍ കരുതിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. പരിക്കേറ്റ ഡോക്ടറും ആശുപത്രി ജീവനക്കാരനും ചികിത്സയിലാണ്. ഇരുവരുടെയും നില ഗുരുതരമാണന്ന് അധികൃതര്‍ അറിയിച്ചു.