ബെംഗളുരു : കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവില്‍ യോഗത്തിനിടെയാണ് സംഭവം. രാകേഷിന്റെ മുഖത്ത് പ്രതിഷേധക്കാരന്‍ മഷിയൊഴിച്ചു. ഇന്ന് രാവിലെ കര്‍ണാടക രാജ്യ റെയ്ത്ത സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. യോഗസ്ഥലത്തുണ്ടായിരുന്ന ഒരു യുവാവാണ് മഷിയൊഴിച്ചത്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാള്‍ മഷി ഒഴിച്ചതെന്ന് റെയ്ത്ത് സംഘത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഇവരും യുവാവുമായി പ്രശ്‌നങ്ങളുണ്ടായി യോഗം അലങ്കോലപ്പെടുകയും ചെയ്തു.
ബെംഗളുരുവില്‍ യോഗത്തില്‍ പങ്കെടുക്കവെ രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം
RECENT NEWS
Advertisment