Friday, July 4, 2025 10:58 am

യുവ കാര്‍ട്ടൂണിസ്റ്റും കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ : യുവ കാര്‍ട്ടൂണിസ്റ്റും കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു. രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ന്യൂമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.

ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ കാർട്ടൂൺ മാൻ എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ. മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചര്‍ ഷോകള്‍ നടത്തിയിരുന്നു. വരയില്‍ പല റെക്കോഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്.

തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി. കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്. സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ- ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ.

തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ. മുഹമ്മദ് ഫനാൻ, ആയിഷ, അമാൻ എന്നിവർ മക്കളാണ്. ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...