ചാത്തന്നൂര്‍ : അമ്മ മരിച്ച ദുഖത്തില്‍ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തണ്ടാന്റഴികത്ത് രാജശേഖരന്‍ ഉണ്ണിത്താന്റെ മകന്‍ ശ്രീരാഗാണ് (27) അമ്മ മരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം ഉണ്ടായത്. ശ്രീരാഗിന്റെ അമ്മ സുധര്‍മണി കഴിഞ്ഞ 12നാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് അമ്മ മരിച്ചതിനെ തുടര്‍ന്നായിരുന്നു നാട്ടിലെത്തിയത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു. നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അമ്മ മരിച്ച ദുഖത്തില്‍ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment