അമ്മ മരിച്ച ദുഖത്തില്‍ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : അമ്മ മരിച്ച ദുഖത്തില്‍ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തണ്ടാന്റഴികത്ത് രാജശേഖരന്‍ ഉണ്ണിത്താന്റെ മകന്‍ ശ്രീരാഗാണ് (27) അമ്മ മരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം ഉണ്ടായത്. ശ്രീരാഗിന്റെ അമ്മ സുധര്‍മണി കഴിഞ്ഞ 12നാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് അമ്മ മരിച്ചതിനെ തുടര്‍ന്നായിരുന്നു നാട്ടിലെത്തിയത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു. നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...