12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവ ദമ്പതികൾ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മനില: തെരുവില്‍ ഭക്ഷണ ശാല തുടങ്ങാനായി 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവ ദമ്പതികൾ പിടിയില്‍. 19 വയസുള്ള പിതാവും 22 വയസ്സുള്ള അമ്മയുമാണ് പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും 20 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 2 നാണ് ഇരുവരെയും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാടമുട്ടപോലുള്ള ലഘുഭക്ഷണങ്ങൾ വിൽക്കുന്ന തെരുവ് ഭക്ഷണശാല തുടങ്ങാനുള്ള മൂലം ധനം കണ്ടെത്താനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ദമ്പതികൾ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ‘ദി മെട്രോ’ റിപ്പോർട്ട് ചെയ്യുന്നു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ തന്നെയാണ് കുഞ്ഞിനെ വാങ്ങുന്നവരായി എത്തിയത്. 27500 ഫിലിപ്പൈൻ പെസോയ്ക്ക് (43113 രൂപ) കുഞ്ഞിനെ വാങ്ങാൻ ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ഫിലിപ്പൈൻ നാഷണൽ പൊലീസ് മാളിനുള്ളിലെ പ്രാദേശിക ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിൽ വെച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ വിൽക്കാന്‍ ശ്രമിച്ചതായി അമ്മ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് കുറ്റം തെളിയിക്കപ്പെട്ടാൽ ദമ്പതികൾക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ചിലപ്പോള്‍ ശിക്ഷ ജീവപര്യന്തം തടവ് വരെയും ലഭിക്കാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...