ബൈക്കില്‍ കാറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലത്തറ : ബൈക്കില്‍ കാറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. അമ്പലത്തറ പുതുക്കാട് കല്ല്യാണ മണ്ഡപത്തിന് സമീപം താമസിക്കുന്ന നിസാര്‍-ജിബിത ദമ്പതികളുടെ മകന്‍ സനദ് നയീം [20] ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി പരുത്തികുഴിയില്‍ നിന്നും ഈഞ്ചക്കല്‍ ബൈപാസിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അതേദിശയില്‍ സഞ്ചരിച്ച കാര്‍ മുട്ടത്തറ ഭാഗത്ത് വെച്ച്‌ സനദ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കിലിടിച്ച്‌ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് മരത്തിലിടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്‌ വീണ സനദിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫോര്‍ട്ട് പോലീസ് കേസ് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരങ്ങള്‍: മറിയം, നൂഹ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...