വര്‍ക്കൗട്ടിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വര്‍ക്കൗട്ടിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 27കാരനായ ശ്രീ വിഷ്ണു ആണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കള്‍ക്കും ഇരട്ട സഹോദരിമാര്‍ക്കും ഒപ്പം മധുരൈ തിരുവള്ളുവര്‍ നഗറില്‍ താമസിച്ചിരുന്ന വിഷ്ണു കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. 24 വയസ്സുമുതല്‍ വര്‍ക്കൗട്ട് ശീലമാക്കിയിരുന്നു. ‘അവന്‍ രാത്രി 8.30 വരെ ജോലി ചെയ്ത് 9 മണിയോടെ വീട്ടിലെത്തും. അമ്മയോടൊപ്പം കുറച്ച്‌ സമയം ചിലവഴിച്ച്‌ ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല’, അച്ഛന്‍ കമലേശ്വരന്‍ പറഞ്ഞു.

ജൂണ്‍ നാലാം തിയതിയാണ് സംഭവം. ‘വര്‍ക്കൗട്ടിനിടയില്‍ ഞങ്ങള്‍ വിലക്കിയിട്ടും വിഷ്ണു പഴം കഴിച്ചു. അതിനുശേഷവും വ്യായാമം തുടര്‍ന്നു. 20 കിലോയാണ് ഉയര്‍ത്തിയത്. രണ്ട് വര്‍ഷത്തിലേറെയായി വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നവര്‍ അത്രയം ഭാരം ഉയര്‍ത്തുന്നത് സാധാരണയാണ്. രാത്രി ഏകദേശം 10:15 ആയപ്പോള്‍ വര്‍ക്കൗട്ട് അവസാനിപ്പിച്ചു. പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. ഞങ്ങളോടെ സംസാരിച്ചുനില്‍ക്കെയാണ് അവന്‍ കുഴഞ്ഞുവീണത്. വീട്ടില്‍ വിവരമറിയിച്ചശേഷം അവനെ ഞങ്ങള്‍ അശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു’, ജിം ട്രെയ്‌നര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ...

ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാന്‍ നിയമം വേണം : ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്...

0
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത്...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...