ചിറക്കടവ്: ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചിറക്കടവ് താവൂര്‍ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകന്‍ രാജീവ്(20) ആണ് മരിച്ചത്. വ്യാഴം രാത്രി 9.30ന് കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയത്തിന് സമീപമായിരുന്നു അപകടം. രാജീവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്ത സുഹൃത്ത് കടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് സാരമായി പരിക്കേറ്റു. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല.
അഖിലിന് പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രാജീവിന്റെ അച്ഛന്‍ പുഷ്പരാജ് കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോഡ്രൈവറാണ്. അമ്മ – ഓമന (കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജീവനക്കാരി). സഹോദരി – അശ്വതി രാഹുല്‍. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.