ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറക്കടവ്: ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു. ചിറക്കടവ് താവൂര്‍ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകന്‍ രാജീവ്(20) ആണ് മരിച്ചത്. വ്യാഴം രാത്രി 9.30ന് കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയത്തിന് സമീപമായിരുന്നു അപകടം. രാജീവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്ത സുഹൃത്ത് കടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് സാരമായി പരിക്കേറ്റു. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല.

അഖിലിന് പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രാജീവിന്റെ അച്ഛന്‍ പുഷ്പരാജ് കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോഡ്രൈവറാണ്. അമ്മ – ഓമന (കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജീവനക്കാരി). സഹോദരി – അശ്വതി രാഹുല്‍. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...