വള്ളികുന്നം: ഫാന്‍ നന്നാക്കുന്നതിനിടെ ഇലക്‌ട്രീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കാഞ്ഞിപുഴ വാളാച്ചാല്‍ മേടയില്‍ യൂസഫ് കുഞ്ഞിന്റെ മകന്‍ അസ്‌ലമാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിയുടെ വീട്ടില്‍ വച്ചാണ് സംഭവം.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം വെള്ളിയാഴ്ച കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ . മാതാവ് – ഹസീന. സഹോദരി – അജ്മിയ.