കൊച്ചി : കടലില്‍ മത്സ്യ ബന്ധനത്തിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി ബ്രിട്ടോ(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റര്‍ പടിഞ്ഞാറ് ആണ് അപകടം ഉണ്ടായത്. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്നവര്‍ ബ്രിട്ടോയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാളമുക്ക് ഹാര്‍ബറില്‍ നിന്നും ഗോഡ് ഗ്രേസ് എന്ന ഫൈബര്‍ വള്ളത്തിലാണ് ബ്രിട്ടോ മത്സ്യബന്ധനത്തിനായി പോയത്.