തിരുവല്ല : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാര്‍ സ്വദേശി മരിച്ചു. മാന്നാര്‍ കുരട്ടിക്കാട് നോവ വീട്ടില്‍ പരേതനായ എ.പി ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുധീഷ് കുമാര്‍ (42 ) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി 12 മണിയോടെ തിക്കപ്പുഴയ്ക്ക് സമീപമായിരുന്നു അപകടം.
സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരതര പരിക്കേറ്റ് പരുമല സെന്‍റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീഷ് ചൊവ്വാഴ് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
അവിവാഹിതനായ സുധീഷ് മാന്നാറില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു. മാതാവ് : ഓമനയമ്മ, പരേതയായ സിന്ധു സഹോദരിയും സുരേഷ് സഹോദരനുമാണ്. സംസ്കാരം പിന്നീട്.