ചാലക്കുടി : വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. പോട്ട പനമ്ബിള്ളി കോളേജിന് സമീപം താമസിക്കുന്ന ആലിങ്ങപറമ്പില്‍ അജേഷ് (38) ആണ് മരിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ അജേഷും ഭാര്യ രമ്യയും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ആശുപത്രി കടവിന് സമീപം വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയത്. ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതായാണ് വിവരം. തുടര്‍ന്ന് വഞ്ചി അജേഷ് മറിച്ചിടുകയായിരുന്നു.
വെള്ളത്തില്‍ വീണ ഭാര്യയും സുഹൃത്തും നീന്തി കയറി. അജേഷും കരക്കെത്തിയെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ അജേഷിനെ കാണാത്ത വിവരം രാത്രിയായതോടെയാണ് ഇവര്‍ പുറത്തു പറഞ്ഞത്. തുടര്‍ന്ന് ചാലക്കുടി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നടത്തിയ തെരച്ചിലില്‍ മുരിങ്ങൂര്‍ ഭാഗത്ത് നിന്നാണ് ഇയാളുടെ ശരീരം കണ്ടെടുത്തത്.