കൊടൈക്കനാലിൽ യുവ ഡോക്‌ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: യുവ ഡോക്‌ടർ കാറിനുള്ളിൽ മരിച്ച നിലയിൽ. തമിഴ്‌‌നാട് കൊടൈക്കനാലിലാണ് സംഭവം. സേലത്ത് പോസ്റ്റ് ഗ്രാജുവേറ്റ് എംഡി ചെയ്യുകയായിരുന്ന ഡോ.ജോഷ്വ സാംരാജ് ആണ് മരിച്ചത്. കൊടൈക്കനാലിനടുത്ത് പൂംമ്പാറയിൽ മൂന്നുദിവസമായി നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോ. ജോഷ്വ മധുരയിലെ ഒരാശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും വിവരമുണ്ട്. മൂന്ന് ദിവസമായി അപരിചിതമായ വാഹനം പ്രദേശത്ത് കിടക്കുന്നതുകണ്ട് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായാണ് കുറിപ്പിലുള്ളത്. എന്നാൽ മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

പ്രണയബന്ധം തകർന്നതിനെത്തുടർന്ന് കടുത്ത നിരാശയിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ പറയുന്നു. ഡോക്‌ടർക്ക് കടബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇതാണോ ജീവനൊടുക്കാൻ കാരണമെന്ന് സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഓൺലൈൻ ഗെയിമിലൂടെയാണ് പണം നഷ്ടപ്പെട്ടതെന്ന ചില പ്രചാരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിലുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കാറിനുള്ളിലിരുന്ന് ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ചാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റുമോർട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...