കാമുകിയുടെ അമ്മയ്ക്ക് കിഡ്‌നി നല്‍കി യുവാവ് ; ഒരു മാസത്തിനുള്ളില്‍ ബന്ധം വേര്‍പെടുത്തി കാമുകി

For full experience, Download our mobile application:
Get it on Google Play

പ്രണയം തലയ്ക്കുപിടിച്ചാല്‍ മറ്റൊന്നും നോക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. ഏതുവിധേനയവും എന്തും കഷ്ടപ്പെട്ട് സ്‌നേഹിക്കുന്നവര്‍ക്ക് വാങ്ങിനല്‍കാനും മുതിരാറുണ്ട്. ഇത്തരം ചില സ്‌നേഹ ബന്ധങ്ങള്‍ ജീവിതത്തിലുടനീളം നിലനില്‍ക്കും. ചിലതാകട്ടെ പാതി വഴിയില്‍ അവസാനിക്കും. ഇത്തരത്തില്‍ സ്വന്തം കിഡ്‌നി വരെ നല്‍കിയ ഒരാളുണ്ട് മെക്‌സിക്കോയില്‍. കിഡ്‌നി നല്‍കിയത് പ്രേമിക്കുന്ന പെണ്ണിനല്ല, അവളുടെ അമ്മയ്ക്കാണെന്നുമാത്രം. കിഡ്‌നി കൊടുത്ത ശേഷം എന്തുസംഭവിച്ചെന്നതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ടിക് ടോക് വിഡിയോയിലൂടെയാണ് മെക്‌സിക്കന്‍ പൗരനായ മാര്‍ട്ടിനെസ് എന്ന വ്യക്തി തനിക്ക് നേരിട്ട ദുരനുഭവം തുറന്നുകാട്ടിയത്. മാര്‍ട്ടിനെസ് ഒരു അധ്യാപകനാണ്. പ്രണയിനിക്ക് വേണ്ടി മാര്‍ട്ടിനസ് ചെയ്തതാകട്ടെ തന്റെ കിഡ്‌നി അവരുടെ അസുഖബാധിതമായ അമ്മയ്ക്ക് ദാനം ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ കിഡ്‌നി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ പ്രണയിനി മാര്‍ട്ടിനെസിനെ വിട്ട് മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ ഇതിനുള്ള കാരണമോ മറ്റോ വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.

ദുഖകരമാണെങ്കിലും ആ സംഭവത്തെ രസകരമായി പ്രേക്ഷകരിലേക്കെത്തിച്ച മാര്‍ട്ടിനെസിന്റെ ടിക് ടോക് വിഡിയോസ് 14 മില്യണിലധികം പേരാണ് കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മാര്‍ട്ടിനെസിനെ സമാധാനിപ്പിച്ച് രംഗത്തെത്തിയത്. കാമുകനെ ഉപേക്ഷിച്ച് പോയ സ്ത്രീയെ കുറ്റപ്പെടുത്തിവരോട് മാര്‍ട്ടിനെസിന് പറയാനുള്ളത് ഇതാണ്; എനിക്ക് അവളോട് ഒരു വിരോധവുമില്ല… ഞങ്ങള്‍ സുഹൃത്തുക്കളല്ലെങ്കിലും പരസ്പരം വെറുക്കുന്നില്ല. ടിക് ടോക്കിന് വേണ്ടി മാത്രമാണ് ഞാന്‍ വീഡിയോ ചെയ്തത്’. ഏതായാലും മാര്‍ട്ടിനെസ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...