Sunday, May 4, 2025 7:28 pm

നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്തമാക്കണം : മന്ത്രി എം.ബി രാജേഷ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് തൊഴിൽ നഷ്ടം ഉണ്ടാക്കിയെങ്കിലും എ ഐ ഒരുക്കിയ നൂതന തൊഴിൽ അവസരങ്ങൾ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് ഐസിടി അക്കാദമി.

പുതിയ കാലഘട്ടത്തിൽ അറിവും ആശയവുമാണ് വലിയ മൂലധനമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സാമൂഹ്യ ജീവിതവും തൊഴിൽ മേഖലയും കൂടുതൽ നവീനമാക്കുകയാണ് ടെക്നോളജി ചെയ്യുന്നതെന്ന് ഐസിടിഎകെ സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു. ചടങ്ങിൽ ദിനേശ് തമ്പി (വൈസ് പ്രസിഡന്റ് & ഹെഡ് – ടി.സി.എസ്. ഓപ്പറേഷന്‍സ്, കേരള) അധ്യക്ഷത വഹിച്ചു. ആര്‍. ലത (പ്രോഗ്രാം ഡയറക്ടര്‍, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബ്‌സ്), ഐസിടിഎ കെ റീജിയണൽ മാനേജർ സിന്‍ജിത്ത് ശ്രീനിവാസ്, ഐസിടിഎകെ അക്കാദമിക് ഹെഡ് സാജൻ എം എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഗൂഗിള്‍ ഫോര്‍ ഡവലപ്പേഴ്‌സ് – ഇന്ത്യ എഡ്യുപ്രോഗ്രാമുമായി സഹകരിച്ചുള്ള വര്‍ക്ക്‌ഷോപ്പും നടന്നു. കോൺക്ലേവിൽ ‘ദി ക്വാണ്ടം ലീപ് : എ.ഐ. ആന്‍റ് ബിയോന്‍ഡ്’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐസിടിഎകെ നോളജ് ഓഫീസർ മായ മോഹൻ, ഡോ. ശ്രീകാന്ത് ഡി എന്നിവർ പങ്കെടുത്തു. ചടങ്ങില്‍ ബെസ്റ്റ് മെമ്പര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പുരസ്‌കാരം എന്‍ജിനീയറിങ് വിഭാഗത്തില്‍ തൃശൂര്‍ ജ്യോതി എന്‍ജിനീയറിഗ് കോളേജ്, പോളിടെക്നിക് വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ആര്‍ട്‌സ് & സയന്‍സ് വിഭാഗത്തില്‍ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ട് സ്റ്റഡീസ് എന്നിവർക്കും മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ നോളജ് ഓഫീസര്‍ പുരസ്‌കാരം ഇബ്രാഹിം സലിം എം.( അസ്സിസ്റ്റന്റ് പ്രൊഫസര്‍, മരംപള്ളി എം.ഇ.എസ് കോളേജ്), മധ്യമേഖലയിലെ മികച്ച ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് കൊച്ചി ഇന്‍ഫോപാര്‍ക്കിനും സമ്മാനിച്ചു. ഐ.സി.ടി.അക്കാദമി ഓഫ് കേരളയുടെ ഏറ്റവും മികച്ച പ്ലേസ്മെന്‍റ് ആൻഡ് റിക്രൂട്ട്മെന്‍റ് പാര്‍ട്ട്ണര്‍ക്കുള്ള പ്രത്യേക പുരസ്കാരം യു.എസ്.ടിക്ക് സമ്മാനിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ വയോധികനെ വാഹനമിടി‌പ്പിച്ച് പരിക്കേൽപ്പിച്ചതായി പരാതി

0
കണ്ണൂർ: കണ്ണൂരിൽ വാട്ടർ സർവീസ് ചെയ്തതിന്റെ നിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനെ...

യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം 19ാം...

പഹൽഗാം ഭീകരാക്രമണം ; ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു

0
ജമ്മു: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ...

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ തീരങ്ങളിൽ മേയ് ആറിന് രാവിലെ...