പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു യുവകർഷകനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു യുവകർഷകനെ ഭൂവുമട കൊലപ്പെടുത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം. ന്യൂനപക്ഷ, മനുഷ്യാവകാശ സംഘടനകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കർഷകനായ കൈലാഷ് കോൽഹിയാണ് കൊല്ലപ്പെട്ടത്. ഭൂവുടമയായ സർഫറാസ് നിസാനിയാണ് പ്രതി. ഹിന്ദു കുടിയാൻ കർഷകനായ കൈലാഷ് കോൽഹിയുടെ നെഞ്ചിൽ പ്രതി വെടിവച്ചുവെന്നും അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 4 നാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കോൽഹിയുടെ മരണത്തെത്തുടർന്ന്, ഗ്രാമവാസികളും ആക്ടിവിസ്റ്റുകളും കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു. പ്രധാന റോഡുകൾ ഉപരോധിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും ചെയ്തു. ഉന്നതരെ സംരക്ഷിക്കുന്നതായും ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായും പ്രതിഷേധക്കാർ ആരോപിച്ചു. ഹിന്ദു ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുക, ഇരയുടെ കുടുംബത്തിന് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...