കോന്നി: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് പരിശീലനം നടത്തിയത്. പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുന്ന പ്രധാന ഘടകമായതിനാൽ അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവാണ് പദ്ധതിക്ക് പിന്നിലുള്ളത്.
സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തന പഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഡവലപ്പ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ. ഈ സംവിധാനത്തെക്കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുകയും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയുമാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്.
വ്യത്യസ്തങ്ങളായ നാല് സെഷനുകളിലൂടെ കടന്നുപോയ പരിശീലനത്തിൽ കണ്ടുപിടുത്തങ്ങളുടെ ലോകത്തിൽ ഇൻവെൻഷൻ, ഇന്നൊവേഷൻ എന്നിവ എന്താണെന്ന് തിരിച്ചറിയൽ, ഉല്പന്ന നിർമ്മിതി കൂടാതെ നവീകരണ പ്രക്രിയ നടക്കുന്ന മേഖലകൾ പരിചയപ്പെടൽ, രൂപപ്പെടുന്ന ആശയങ്ങളെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ സന്നിവേശിപ്പിച്ച് പരിഹാര മാർഗ്ഗങ്ങൾ രൂപപ്പെടുത്തൽ, യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഘടനയും, സാധ്യതകളും പരിചയപ്പെടുത്തൽ എന്നിവ ഉൾപ്പെടുത്തിയിരുന്നു. സ്കൂൾ എച്ച്.എം.ഇൻ ചാർജ് ലീന കെ.എസ്. ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് കൺവീനർമാരായ ശ്രീജ എസ്, അപ്സര പി.ഉല്ലാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രൈമറി എസ്.ഐ.റ്റി.സി. ശ്രീജ ബി, എസ്.ആർ.ജി കൺവീനർ പ്രമോദ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033