2027 ഏകദിന ലോകകപ്പ് സ്വന്തമാക്കണം ഉടൻ തന്നെ വിരമിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി വിരാട് കോലി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഇന്ത്യൻ സീനിയർ താരങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ സ്വന്തം നിലപാട് വ്യക്തമാക്കി വിരാട് കോലി. അടുത്ത ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഉടൻ തന്നെ വിരമിക്കാൻ പദ്ധതിയില്ലെന്നും താരം പറഞ്ഞു. 2024-ലെ ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും ജയിച്ച ഇന്ത്യൻ ടീമിൽ കോലിയുണ്ടായിരുന്നു. ദീർഘനാളത്തെ ഇന്ത്യയുടെ ഐസിസി കിരീട വരൾച്ചയ്ക്ക് അറുതിയായതും ഈ കിരീട വിജയങ്ങളോടെയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഏകദിന ലോകകപ്പ് ജയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു കോലിയുടെ വാക്കുകൾ.

കരിയറിലെ അടുത്ത വലിയ ചുവടുവെയ്പ്പ് എന്താണെന്ന് കോലിയോട് അവതാരക ചോദിച്ചു. അടുത്ത വലിയ ചുവടുവെയ്പ്പ് എന്താണെന്ന് തനിക്കറിയില്ലെന്ന് മറുപടി നൽകിയ കോലി, പിന്നീട് അടുത്ത ലോകകപ്പ് നേടാൻ ശ്രമിക്കാമെന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. താരത്തിന്റെ ഉത്തരം കേട്ടപാടെ കാണികൾ കൈയടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങി. 2011-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നു കോലി. 2015-ലും കോലി ക്യാപ്റ്റനായ 2019-ലും ഇന്ത്യ സെമിയിൽ തോറ്റ് പുറത്താകുകയായിരുന്നു. 2023 ലോകകപ്പിലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് തോറ്റു.

ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും ഉൾപ്പെടെ 765 റൺസ് നേടിയ കോലി ലോകകപ്പ് റൺവേട്ടയിൽ റെക്കോഡിടുകയും ടൂർണമെന്റിന്റെ താരമാകുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027-ലെ ലോകകപ്പ് നടക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...