കൊച്ചി : ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി. ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച് പോയ യുവാവാണ് ചാടിയത്. ഇയാൾക്കായി സ്‌കൂബ ടീമും കോസ്‌റ്റൽ പോലീസും തെരച്ചിൽ നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് സംഭവം. ഏകദേശം 35 വയസ് തോന്നിക്കുന്ന യുവാവാണ് ചാടിയത്. രാവിലെ ഹൈക്കോടതി പരിസരത്തു നിന്ന് ഓട്ടോ വിളിച്ച യുവാവ് ഗോശ്രീ പാലത്തിന് നടുക്കെത്തി നിർത്താൻ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.
ഗോശ്രീ പാലത്തില്‍ നിന്ന് യുവാവ് കപ്പല്‍ ചാലിലേക്ക് ചാടി
RECENT NEWS
Advertisment