തിരുവനന്തപുരം : കോരാണിയില്‍ യുവാവിന് കുത്തേറ്റു. മംഗലാപുരം സ്വദേശി നിതീഷിനാണ് (30) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരതരമായി പരുക്കേറ്റ നിതീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
വെഞ്ഞാറമൂട് സ്വദേശിനി ലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിതീഷിന്റെ സുഹൃത്താണ് കസ്റ്റഡിയിലെടുത്ത ലക്ഷ്മി. ലക്ഷ്മിയും ഭര്‍ത്താവ് അജീഷും വിളിച്ചു വരുത്തി കുത്തിയെന്നാണ് നിതീഷ് പോലീസിന് മൊഴി നല്‍കിയത് .