ഫിറോസ്പുര്‍: ഫ്ളോര്‍ മില്ലിലെ യന്ത്രത്തില്‍ തലമുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്പുര്‍ സ്വദേശിനി ബാല്‍ജീത് കൗര്‍ ആണ് മരിച്ചത്.യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു.
മരിച്ച യുവതിയുടെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുളള ഫ്ളോര്‍ മില്ലിലാണ് അപകടം നടന്നത്. ഭര്‍ത്താവ് പുറത്തുപോയ സമയത്ത് അരിപൊടിക്കുന്നതിനിടെയായിരുന്നു അപകം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അസ്വഭാവിക മരണത്തിന് കേസെടുത്തായി പഞ്ചാബ് പൊലീസ് അറിയിച്ചു.