പത്തനംതിട്ട : വാനും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. പന്തളം കുളനട ജംക്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചത്. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് (28) മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്.
ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സിലിനെ (24 ) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.