കൊല്ലം : കടപുഴ പാലത്തില്‍ നിന്നും യുവതി ചാടി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. രാവിലെ 11 മണിയോടെ ഭര്‍ത്താവിന്റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് ഷൈജു ഭവനത്തില്‍ നിന്ന് ആണ് കടപുഴയില്‍ എത്തി പാലത്തില്‍ നിന്ന് ചാടിയത്.
മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കിഴക്കേ കല്ലട പോലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ ഉള്‍പ്പെടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.