നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കി : സുനില്‍ നായ്ക്കിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ചാ മുന്‍ നേതാവ് സുനില്‍ നായ്ക്കിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സുനില്‍ നായ്ക്കിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്.

ശനിയാഴ്ച രാവിലെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുനില്‍ നായ്ക്ക് ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. പകരം ശനിയാഴ്ച്ച ഹാജരാകാമെന്നായിരുന്നു സുനില്‍ നായ്ക്ക് അറിയിച്ചിരുന്നത്. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തുമെന്നാണ് സുനില്‍ അറിയിച്ചിരിക്കുന്നത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പണം കെ.സുരേന്ദ്രന്‍ പണം നല്‍കിയെന്ന കെ.സുന്ദരയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്. മത്സരത്തില്‍ നിന്നും പിന്മാറുന്നതിനായി ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...