ജഡ്ജിയെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ധന്‍ബാദ് : ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും ജില്ലാ ജഡ്ജിയുമായ ഉത്തം ആനന്ദ് സംശയാസ്പദ നിലയില്‍ വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പ്രഭാത സവാരിക്കിടെയാണ് ആളൊഴിഞ്ഞ റോഡില്‍ വാഹനമിടിച്ച്‌ സാരമായി പരുക്കേറ്റ ഉത്തം ആനന്ദ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ജഡ്ജിയെ ഇടിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി വിവരമുണ്ട്.

ദൃക്‌സാക്ഷികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഏഴോടെ ആനന്ദ് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ കുടുംബം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലുള്ള മൃതദേഹം ജഡ്ജിയുടെ ഡ്രൈവര്‍ തിരിച്ചറിഞ്ഞു.

വിവാദമായ ചില കൊലപാതങ്ങളില്‍ ഉള്‍പ്പെട്ട ഉത്തര്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലുള്‍പ്പെട്ടവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഇദ്ദേഹം തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്ന് അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വാഹനമിടിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദുരൂഹത ഉയര്‍ത്തുന്നതാണ് ഈ ദൃശ്യങ്ങള്‍.

ഈ സംഭവം മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് സുപ്രീം കോടതി മുമ്പാകെ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റേയും പിന്നീട് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ബഞ്ചിന് മുന്നിലും അവതരിപ്പിച്ചു. താന്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും അദ്ദേഹം കേസ്‌ ഏറ്റെടുക്കുമെന്നും എന്‍.വി രമണ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...