കളമശേരി : ഏലൂരിലും കൊറോണ ആശങ്ക. ഏലൂര്‍ രണ്ടാം വാര്‍ഡിലെ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചു. യുവതിയുടെ സമ്പര്‍ക്ക പട്ടിക ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഏലൂര്‍ ഇഎസ്‌ഐ ആശുപത്രിയിലടക്കം മറ്റ് ആശുപത്രികളിലും യുവതി ചികിത്സ തേടിയിരുന്നു.
ഈ സമയം ആശുപത്രി സന്ദര്‍ശിച്ചവര്‍, യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന എഫ്‌എസിടി പ്ലാന്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
കൊച്ചിയില്‍ കൊറോണ ആശങ്ക വര്‍ധിക്കുകയാണ്. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്.