കൊട്ടിയം: കൊല്ലത്ത് ബാങ്ക് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുഖത്തല സ്വദേശി സന്ദീപ് ലാലിനെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരിയും സഹപ്രവർത്തകയും കഴിഞ്ഞ ദിവസം സന്ദീപിന്റെ വീട്ടിലെത്തിയിരുന്നു. ബാങ്ക് നടപടികളെ കുറിച്ചു പറയുന്നതിനിടെ വനിതാ ജീവനക്കാരെ പ്രതിയും സുഹൃത്തും ചേർന്ന് അസഭ്യം പറഞ്ഞു. പ്രകോപിതനായ സന്ദീപിനെ ഭയന്ന് ജീവനക്കാർ ഓട്ടോറിക്ഷയിൽ കയറി തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് പ്രതി തടഞ്ഞുനിർത്തിയത്. തുടർന്ന് ജീവനക്കാരി യുവാവിൻ്റെ മുഖത്ത് അടിച്ചു. പിന്നാലെ ജീവനക്കാരിയെ സന്ദീപ് ആക്രമിക്കുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























