കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി സെൻട്രൽ ജങ്ഷന് സമീപംവെച്ച് കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽവീട്ടിൽ അബ്ദുൽ ജബ്ബാർ (38)നെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പട്രോളിങ് ഡ്യൂട്ടിക്കിടയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചത് ചോദ്യംചെയ്തപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. കോട്ടൂളി, തൊണ്ടയാട് കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും മയക്കുമരുന്ന് ചില്ലറവിൽപന നടത്തുന്ന വ്യക്തിയാണ് ജബ്ബാർ.

സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന പ്രതി സ്വയം ഉപയോഗത്തിനുള്ള മയക്കുമരുന്നിന്റെ പണവും ഈ കച്ചവടത്തിലൂടെയാണ് കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. പ്രതി ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തുളസി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർ സുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...